ad
Deshabhimani

ഹജ്ജ്: നെടുമ്പാശേരിയിൽനിന്ന്‌ 2567 തീർഥാടകർ യാത്രതിരിച്ചു

hajj

നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴി ഹജ്ജിന് പോകാൻ എത്തിയ വനിതാതീർഥാടകർ

വെബ് ഡെസ്ക്

Published on May 03, 2026, 02:11 AM | 1 min read

നെടുമ്പാശേരി


സംസ്ഥാന ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ നെടുന്പാശേരി ക്യാന്പിൽനിന്ന്‌ ഇതുവരെ 2567 തീർഥാടകർ ഹജ്ജിനായി ജിദ്ദയിലേക്ക് പുറപ്പെട്ടു.


ശനിയാഴ്ച മൂന്നുവിമാനങ്ങളിൽ 1278 വനിതാതീർഥാടകരാണ് യാത്രതിരിച്ചത്. പുലർച്ചെ 2.45നുള്ള ഫ്ളൈനാസ് എക്സ്‌വൈ 8016 വിമാനത്തിൽ 425 വനിതാതീർഥാടകരും രാത്രി 7.30നുള്ള എക്സ്‌വൈ 8018 വിമാനത്തിൽ 428 പേരും രാത്രി 10.10നുള്ള എക്സ്‌വൈ വിമാനത്തിൽ 425 പേരുമാണ് യാത്രതിരിച്ചത്.


ഞായറാഴ്ച രണ്ട് വിമാനങ്ങളിലായി 860 വനിതാതീർഥാടകർ യാത്രതിരിക്കും. സാധാരണ സർവീസുകൾക്കുപുറമെ വനിതകൾക്കുമാത്രമായി ആറുവിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.


വനിതകൾക്കുമാത്രമുള്ള വിമാനത്തിൽ 2560 തീർഥാടകരാണ് പോകുന്നത്. സാധാരണ വിമാനത്തിലും നല്ലരീതിയിൽ വനിതാ പ്രാതിനിധ്യമുണ്ടെന്ന് ക്യാമ്പ് ഡയറക്ടറും സംസ്ഥാന ഹജ്ജ് ക്യാമ്പ് ജനറൽ കൺവീനറുമായ അഡ്വ. പി മൊയ്തീൻകുട്ടി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home