ഹജ്ജ് കഴിഞ്ഞ് എത്തിയവരെ സ്വീകരിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജിൽ പങ്കെടുത്ത് കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തിയ തീർഥാടകർ
നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജിൽ പങ്കെടുത്ത ആദ്യസംഘം ഹാജിമാർ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തി. കൊച്ചി എംബാർക്കേഷൻ പോയന്റിൽനിന്ന് മെയ് 17ന് ഷോർട്ട് ഹജ്ജ് വിഭാഗത്തിൽ പുറപ്പെട്ട സംഘമാണ് വെള്ളി രാവിലെ 6.51ന് മടങ്ങിയെത്തിയത്.
ഫ്ലൈനാസ് എയർവെയ്‌സ് വിമാനത്തിൽ എത്തിയ 395 ഹാജിമാരെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മന്ത്രി എൻ ഷംസുദീൻ, എയർപോർട്ട് ഡയറക്ടർ ജി മനു, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.
നെടുമ്പാശേരിയിൽനിന്ന് ജിദ്ദ വിമാനത്താവളം വഴി മക്കയിൽ എത്തി ഹജ്ജ് പൂർത്തിയാക്കി മദീന സന്ദർശനവും നടത്തി മദീന വിമാനത്താവളത്തിൽനിന്നാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. വെള്ളി പകൽ രണ്ടിന് മറ്റൊരു വിമാനത്തിൽ 401 ഹാജിമാർകൂടി മടങ്ങിയെത്തി.










0 comments