ad
Deshabhimani

മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗർത്തം മൂടി ​

Gutter In Road
വെബ് ഡെസ്ക്

Published on Oct 01, 2025, 04:04 AM | 1 min read

മൂവാറ്റുപുഴ

ടൗണിൽ കച്ചേരിത്താഴം പാലത്തിനുസമീപം റോഡരികിൽ ഗർത്തമുണ്ടായ ഭാഗം പൂർണമായി മൂടി. ടൗൺ റോഡ് വികസനത്തിന്റെ ഭാഗമായി നിർമാണത്തിനിടെയാണ്‌ ഗർത്തം രൂപപ്പെട്ടത്‌. ഇവിടെ ടാറിങ് നടത്തുന്നതിന് മുന്നോടിയായി മറ്റു നിർമാണം തുടങ്ങി. ഗർത്തമുണ്ടായ ഭാഗത്ത് റോഡിനടിയിലെ പഴയ ഓടകൾ പൂർണമായി അടച്ചു.  റോഡിൽ ഇരുവശത്തും പുഴയിലേക്ക് തുറക്കുന്ന പുതിയ ഓടകളുടെ നിർമാണം പൂർത്തിയാകുന്നു.


പിഒ ജങ്‌ഷൻമുതൽ കച്ചേരിത്താഴംവരെ റോഡ് നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ട ടാറിങ് നടത്തി. കച്ചേരിത്താഴത്തും പിഒ ജങ്‌ഷനിലും നിർമാണം പൂർത്തിയാക്കി അവസാനഘട്ട ടാറിങ് നടത്തി നടപ്പാതകൾ, കൈവരി, മീഡിയൻ തുടങ്ങിയവ സ്ഥാപിക്കാനുണ്ട്. കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home