ad
Deshabhimani

മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗർത്തം മൂടിത്തുടങ്ങി

Gutter In Road
വെബ് ഡെസ്ക്

Published on Sep 14, 2025, 02:49 AM | 1 min read


മൂവാറ്റുപുഴ

മൂവാറ്റുപുഴ കച്ചേരിത്താഴത്തെ റോഡരികിലെ ഗർത്തം മൂടിത്തുടങ്ങി. പഴയ ഓടകൾ ഇടിഞ്ഞ് തകർന്നഭാഗം അടച്ചാണ് ഗർത്തം കല്ലും മണ്ണും ഉപയോഗിച്ച് മൂടുന്നത്. ടൗണിലെ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഓടകളിലൂടെ വെള്ളം വലിയകുഴലിലൂടെ പുഴയിലേക്ക്‌ ഒഴുക്കും. ഇതിനായി കുഴലുകൾ സ്ഥാപിച്ചുതുടങ്ങി.

പുഴയരികിൽ മൂന്നരമീറ്റർ താഴ്ത്തിയാണ് കുഴൽ സ്ഥാപിക്കുന്നത്.


കച്ചേരിത്താഴത്ത് പുതിയപാലം നിർമാണത്തിന് നടപടികൾ തുടങ്ങി. പദ്ധതിക്ക്‌ മാറാടി വില്ലേജിലുൾപ്പെടുന്ന സ്ഥലം ഏറ്റെടുക്കാൻ കലക്ടർ നിർദേശിച്ചു. കച്ചേരിത്താഴത്തെ രണ്ടുപാലങ്ങൾക്ക് സമാന്തരമായി പുതിയ പാലം നിർമിക്കാൻ നടപടിയുണ്ടാകുമെന്ന് ഒരുവർഷംമുമ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ടൗൺ വികസനത്തോടനുബന്ധിച്ച് പുതിയപാലം നിർമിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home