ജെയിൻ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ
401 പേർ പങ്കെടുത്ത റിലേ പ്രസംഗത്തിന് ഗിന്നസ് റെക്കോഡ്

ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ലഭിച്ച ഗിന്നസ് റെക്കോഡ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ.ജെ ലത, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവർ ഗിന്നസ് റെക്കോഡ് അഡ്ജൂഡിക്കേറ്റർ സ്വപ്നിൽ ദങ്കാരിക്കരിൽനിന്ന് ഏറ്റുവാങ്ങുന്നു
കൊച്ചി
ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ രണ്ടാംപതിപ്പിൽ 401 പേർ പങ്കെടുത്ത റിലേ പ്രസംഗത്തിന് ഗിന്നസ് റെക്കോഡ്. 10 മണിക്കൂർ 25 മിനിറ്റുകൊണ്ടാണ് റിലേ പ്രസംഗം പൂർത്തിയാക്കിയത്. സൂററ്റിൽ നടന്ന 313 പേർ പങ്കെടുത്ത റിലേ പ്രസംഗമായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് കൊച്ചിയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ മറികടന്നതെന്ന് അധികൃതർ അറിയിച്ചു.
രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25നാണ് സമാപിച്ചത്. കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമാണ് പ്രസംഗസമയം. കൂടാതെ ഒരാളുടെ പ്രസംഗശേഷം 10 സെക്കൻഡിനുള്ളിൽ അടുത്ത പ്രസംഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്. ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ പ്രസംഗം പൂർത്തിയാക്കിയത്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപനച്ചടങ്ങിൽ ഗിന്നസ് റെക്കോഡ് അഡ്ജൂഡിക്കേറ്റർ സ്വപ്നിൽ ദങ്കാരിക്കരിൽനിന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ ലത എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.










0 comments