ad
Deshabhimani

എയർടെൽ നേതൃനിരയിൽ മാറ്റങ്ങൾ: ഗോപാൽ വിറ്റൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാനാകും; ശാശ്വത് ശർമ പുതിയ എംഡി & സിഇഒ

gopal vittal
വെബ് ഡെസ്ക്

Published on Dec 22, 2025, 06:11 PM | 1 min read

കൊച്ചി : രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലിന്റെ നേതൃനിരയിൽ മാറ്റം. നിലവിലെ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ 2026 ജനുവരി ഒന്നിന് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ചുമതലയേൽക്കും. ശാശ്വത് ശർമ പുതിയ എംഡിയും സിഇഒയുമായി സ്ഥാനമേൽക്കും.


നേതൃമാറ്റത്തിന്റെ ഭാഗമായി 2024 ഒക്ടോബറിൽ മാനേജിങ് ഡയറക്ടറുടെ പദവി കൂടാതെ ഭാരതി എയർടെല്ലിന്റെ വൈസ് ചെയർമാനായും ഗോപാൽ വിറ്റലിനെ നിയമിച്ചിരുന്നു. പുതിയ പദവിയിൽ എയർടെലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മൊത്തത്തിലുള്ള മേൽനോട്ടം ഗോപാൽ വിറ്റലിനായിരിക്കും. കമ്പനികളുടെ മേൽനോട്ടത്തിന് പുറമെ ഡിജിറ്റൽ-സാങ്കേതികവിദ്യ, നെറ്റ്‌വർക്ക് സ്ട്രാറ്റജി, സംഭരണം, മാനവവിഭവശേഷി എന്നീ മേഖലകളിൽ ഗ്രൂപ്പ് തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഗോപാൽ വിറ്റൽ നേതൃത്വം നൽകും.


ഇന്ത്യ സിഎഫ്ഒ (CFO) സൗമെൻ റേ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായും ഫിനാൻഷ്യൽ കൺട്രോളർ അഖിൽ ഗാർഗ് ഭാർതി എയർടെൽ ഇന്ത്യയുടെ പുതിയ സിഎഫ്ഒ ആയും ജോയിന്റ് കമ്പനി സെക്രട്ടറി & കംപ്ലയിൻസ് ഓഫീസർ രോഹിത് പുരി കമ്പനി സെക്രട്ടറി ആൻഡ് കംപ്ലയൻസ് ഓഫീസറായും ചുമതലയേൽക്കും. പുതിയ മാറ്റങ്ങൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home