ad
Deshabhimani

ആലുവയിൽ സിപിഐ എം 
പ്രവർത്തകർക്കുനേരെ 
ഗുണ്ടാ ആക്രമണം: 
മൂന്ന് പ്രവർത്തകർക്ക് പരിക്ക്

goons attack
വെബ് ഡെസ്ക്

Published on Dec 08, 2025, 01:45 AM | 1 min read


ആലുവ

എടത്തല മണലിമുക്കിൽ നടന്ന കൊട്ടിക്കലാശത്തിനിടെ സിപിഐ എം പ്രവർത്തകർക്കുനേരെ ഗുണ്ടാ ആക്രമണം. മൂന്ന്‌ പ്രവർത്തകർക്ക് പരിക്കേറ്റു. എം എസ് അബിൻഷാദ് (32), വി എം അസീസ് (54), ഭിന്നശേഷിക്കാരനായ ഇ എ മുഹമ്മദ് റിസ്വാൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. മണലിമുക്കിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ കൊട്ടിക്കലാശം നടത്തുന്നതിനിടെയാണ് ഗുണ്ടാസംഘത്തിൽപ്പെട്ട മണലിമുക്ക് കൊടിയാമറ്റം ഷുക്കൂർ എൽഡിഎഫ് പ്രവർത്തകരെ ആക്രമിച്ചത്‌.


അബിൻഷാദിനെ കത്തികൊണ്ട് നെറ്റിയിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഭിന്നശേഷിക്കാരനായ മുഹമ്മദ് റിസ്വാനെ നിലത്തിട്ട്‌ നെഞ്ചിൽ ചവിട്ടി. പരിക്കേറ്റ മൂന്നുപേരെയും എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാതൊരുവിധ പ്രകോപനവുമില്ലാതെ നിരവധി കേസുകളിൽ പ്രതിയായ ഷുക്കൂർ മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കർശന നടപടിയെടുക്കണമെന്നും അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home