ad
Deshabhimani

ഭക്ഷണത്തിന്റെ പണം ചോദിച്ചതിൽ വൈരാഗ്യം ; ഹോട്ടലിൽ വടിവാൾ വീശിയയാൾ പിടിയിൽ

goon arrested
വെബ് ഡെസ്ക്

Published on Jun 09, 2025, 02:36 AM | 1 min read


കൊച്ചി

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന്‌ വടിവാൾ വീശി ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ ശനിയാഴ്ചയാണ്‌ സംഭവം. കടവന്ത്ര ഗാന്ധിനഗർ ചേമ്പിൻകാട് കോളനിയിൽ സനലിനെയാണ് (28) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.


ഇയാൾ കൊച്ചി നഗരത്തിലും ആലപ്പുഴയിലും ഉൾപ്പെടെ പതിനഞ്ചോളം അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന്‌ കേസുകളിൽ പ്രതിയാണ്. കടവന്ത്ര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പ്രതി, ഒളിവിൽ കഴിയുകയായിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയും സനലിന്റെ സഹോദരനുമായ ദേവൻ, നിലവിൽ കാപ്പ നിയമപ്രകാരം ജയിലിലാണ്‌. ഇയാളും കടവന്ത്ര സ്റ്റേഷൻ റൗഡി ലിസ്റ്റിലുണ്ട്‌. കോടതിയിൽ ഹാജരാക്കിയ സനലിനെ റിമാൻഡ്‌ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home