മികച്ച ജെറിയാട്രീഷ്യൻ പുരസ്കാരം ഡോ. ജിനോ ജോയിക്ക്

മികച്ച ജെറിയാട്രീഷ്യനുള്ള പുരസ്കാരം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ജെറിയാട്രിക് മെഡിസിൻ വിഭാഗം മേധാവി ഡോ. ജിനോ ജോയ്, പ്രൊഫ. കെ വി തോമസിൽനിന്ന് ഏറ്റുവാങ്ങുന്നു
കൊച്ചി
വയോജനചികിത്സയിലെ മികവിനുള്ള ഇൗ വർഷത്തെ പുരസ്കാരത്തിന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ജെറിയാട്രിക് മെഡിസിൻ വിഭാഗം മേധാവി ഡോ. ജിനോ ജോയ് അർഹനായി. തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയറിൽ നടന്ന ഗ്ലോബൽ ഹെൽത്തി ഏജിങ് കോൺക്ലേവിൽ ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി പ്രൊഫ. കെ വി തോമസ് പുരസ്കാരം സമ്മാനിച്ചു.
ഇന്ത്യൻ അക്കാദമി ഓഫ് ജെറിയാട്രിക്‌സ് ദേശീയ ജോയിന്റ് സെക്രട്ടറികൂടിയാണ് ഡോ. ജിനോ ജോയ്. വയോജനങ്ങൾക്കുമാത്രമായുള്ള ചികിത്സാവിഭാഗം, കമ്യൂണിറ്റി സേവനങ്ങൾ, ജെറിയാട്രിക് ഓങ്കോളജി, ഡിമെൻഷ്യ കെയർ തുടങ്ങിയ മേഖലകളിലും ലിവിങ് വിൽ, അഡ്വാൻസ് ഡയറക്ടീവ്സ് എന്നിവ നടപ്പിലാക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം.
പ്ലാംകെയർ ലിവിങ് സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഫാ. ജോൺസൺ വാഴപ്പള്ളി, ഡോ. അതുൽ ജോസഫ്, ബാബു ജോസഫ്, ലിമി റോസ് ടോം തുടങ്ങിയവർ പങ്കെടുത്തു.










0 comments