അന്യായ സ്ഥലംമാറ്റത്തിൽ എഫ്എസ്ഇടിഒ പ്രതിഷേധം

എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിൽ സംഘടിപ്പിച്ച പ്രകടനം
കൊച്ചി
സംസ്ഥാന സർക്കാർ അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദുചെയ്യണമെന്നും മാനദണ്ഡപ്രകാരമുള്ള പൊതുസ്ഥലംമാറ്റം ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തിയ നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കേന്ദ്രത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടത്തിയ പ്രതിഷേധയോഗം കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ ഉദ്ഘാടനം ചെയ്തു.
എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ഏലിയാസ് മാത്യു, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ, കെജിഒഎ ജില്ലാ സെക്രട്ടറി വി എസ് രാജേഷ്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ബോബി പോൾ എന്നിവർ സംസാരിച്ചു.










0 comments