Deshabhimani

ജീവനെടുക്കുന്ന സ്ഥലംമാറ്റങ്ങൾ 
അവസാനിപ്പിക്കണം: എഫ്എസ്ഇടിഒ

Fseto Protest

എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം
സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:47 AM | 1 min read

കാക്കനാട്

അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, ജീവനക്കാരുടെ മരണത്തിനിടയാക്കിയ സ്ഥലംമാറ്റങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.


കലക്ടറേറ്റിൽ നിന്നാരംഭിച്ച പ്രകടനത്തെ തുടർന്ന് നടന്ന പ്രതിഷേധയോഗം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വി എസ് രാജേഷ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ഏലിയാസ് മാത്യു, കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ബോബി പോൾ, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ്മിത ബക്കർ, എസ് ബോബിനാഥ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home