മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിൽ പ്രതിഷേധം

റവന്യു വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കലക്ടറുടെ ചേംബർ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
റവന്യു വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിൽ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കലക്ടറുടെ ചേംബർ ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, ജില്ലാ കമ്മിറ്റി അംഗം ജി പ്രശാന്ത് എന്നിവർ സംസാരിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലംമാറ്റം പിൻവലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ആരോഗ്യ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി നിഷാദ് ബാബു, എൻജിഒ യൂണിയൻ കടവന്ത്ര ഏരിയ പ്രസിഡന്റ് എസ് രജനിമോള്‍, സെക്രട്ടറി കെ യു ബോബിറ്റ് എന്നിവര്‍ സംസാരിച്ചു.










0 comments