എഫ്എസ്ഇടിഒ സായാഹ്നസദസ്സ്

വഞ്ചിസ്‌ക്വയറിൽ എഫ്എസ്ഇടിഒ സംഘടിപ്പിച്ച സായാഹ്നസദസ്സ് കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ധവളപത്രത്തിന്റെയും ബജറ്റിന്റെയും മറവിൽ സിവിൽ സർവീസിനെ തകർക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമത്തിനെതിരെ എഫ്എസ്ഇടിഒ സായാഹ്നസദസ്സ് സംഘടിപ്പിച്ചു. എറണാകുളം വഞ്ചിസ്‌ക്വയറിൽ നടന്ന ധർണ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി എ നിഷാദ് ബാബു അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ, കടവന്ത്ര ഏരിയ സെക്രട്ടറി കെ യു ബോബിറ്റ്, ജില്ലാ കമ്മിറ്റി അംഗം എൻ എ വിനോദ് എന്നിവർ സംസാരിച്ചു.
എഫ്എസ്ഇടിഒ നേതൃത്വത്തിൽ കാക്കനാട് ജങ്ഷനിൽ സായാഹ്നസദസ്സ് സംഘടിപ്പിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറി വി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജി പ്രശാന്ത് സംസാരിച്ചു.
പള്ളുരുത്തി
എഫ്എസ്ഇടിഒ നേതൃത്വത്തിൽ പള്ളുരുത്തി വെളിയിൽ സായാഹ്നസദസ്സ് നടത്തി. കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത ബക്കർ ഉദ്ഘാടനം ചെയ്‌തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ നിഷ അധ്യക്ഷയായി. കെ എസ് ഹരിദാസ്, കെ ആർ റെജുമോൻ, ഉണ്ണി ജോസ്, കെ പി ഷിബിൻ ആന്റണി എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ
എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച സായാഹ്നസദസ്സ് എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി ഉദ്ഘാടനം ചെയ്തു. ബിനോജ് വാസു അധ്യക്ഷനായി. ഡോ. എ അജീഷ്, അൻസർ ഷാ തുടങ്ങിയവർ സംസാരിച്ചു.











0 comments