കേന്ദ്രനിലപാടിൽ പ്രതിഷേധം

എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ജനാധിപത്യ അവകാശസംരക്ഷണ കൂട്ടായ്‌മയിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ സുനിൽകുമാർ സംസാരിക്കുന്നു
കൊച്ചി
ഐഎസ്ആർഒ മേഖലയിലെ സംഘടനകളുടെ ജെസിഎം അംഗീകാരം എടുത്തുകളഞ്ഞ് സംഘടനാപ്രവർത്തനം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജനാധിപത്യ അവകാശസംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചു.
എറണാകുളം ഹെഡ് പോസ്റ്റ്ഓഫീസിനുമുന്നിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ഏലിയാസ് മാത്യു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എസ് ഷാനിൽ, അനൂപ് ദാമോദരൻ എന്നിവർ സംസാരിച്ചു.










0 comments