അയിരൂർപാടത്തിനി പന്തുരുളും

കോതമംഗലം
അയിരൂർപാടം ഫുട്ബോൾ മൈതാനവും പുനർനിർമിച്ച കനാൽ ബണ്ട് റോഡുകളും വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പിവിഐപി അസി. എക്സിക്യൂട്ടീവ് എൻജിനിയർ പി കെ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാപഞ്ചായത്ത് അംഗം റഷീദ സലിം, പി എ എം ബഷീർ, ലിസി ജോസഫ്, ജയ്സൺ ദാനിയേൽ, എസ് എം അലിയാർ തുടങ്ങിയവർ സംസാരിച്ചു.
പുനർനിർമിച്ച കനാൽ ബണ്ട് റോഡുകളുടെ നിർമാണത്തിന് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 3.2 കോടി രൂപയും അയിരൂർപാടം ഫുട്ബോൾ മൈതാനത്തിന്റെ നിർമാണത്തിനായി 30 ലക്ഷം രൂപയും അനുവദിച്ചിരുന്നു.










0 comments