ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ് 24-ന് തുടങ്ങും

കൊച്ചി
ഇൻഫോപാർക്കിലെ ഐടി ജീവനക്കാര്‍ പങ്കെടുക്കുന്ന ‘ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്' വെള്ളിയാഴ്ച തുടങ്ങും. പുരുഷന്മാർക്കായി സെവൻസും വനിതകൾക്കായി ഫൈവ്സ് മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടമായ ലീഗ് മത്സരങ്ങൾ മെയ് ഒമ്പതുവരെ തൃക്കാക്കര ബിഎംസി ഫുട്ബോൾ ടർഫിൽ നടക്കും.
മെയ് 14 മുതൽ 23 വരെ ഇൻഫോപാർക്ക് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് നോക്കൗട്ട് മത്സരങ്ങൾ. വൈകിട്ട് ആറുമുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ. മൂന്നുലക്ഷത്തോളം രൂപയാണ് സമ്മാനത്തുക. ഇൻഫോപാർക്കിന്റെ കൊച്ചി ഫേസ് ഒന്ന്, രണ്ട്, തൃശൂര്‍, ചേര്‍ത്തല ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിവിധ കമ്പനികളിലെ ടീമുകൾ ഏറ്റുമുട്ടും. ഇൻഫോപാർക്കുമായി സഹകരിച്ച് കാൽപൈൻ ഗ്രൂപ്പാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.










0 comments