ഫുട്ബോൾ ടൂർണമെന്റ്: ഇടപ്പള്ളി അറേബ്യൻ പാലസ് ജേതാക്കൾ

തുരുത്തിപ്പുറം ആരോസ് ക്ലബ് നടത്തിയ അഖിലകേരള ഫ്ലഡ്‌ലൈറ്റ് ഫുട്‌ബാൾ ടൂർണമെന്റിൽ വിജയികളായ ഇടപ്പള്ളി അറേബ്യൻ പാലസ് ടീമിന് ഫാ. ഫ്രാൻസിസ് താണിയത്ത് ട്രോഫി നൽകുന്നു
പറവൂർ
തുരുത്തിപ്പുറം ആരോസ് ക്ലബ് നടത്തിയ അഖിലകേരള ഫ്ലഡ് ലിറ്റ് ഫുട്‌ബാൾ ടൂർണമെന്റ് ഫൈനലിൽ ഇടപ്പള്ളി അറേബ്യൻ പാലസ് ജേതാക്കൾ. തൃശൂർ സിദാൻ ബോയ്‌സ് എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വിജയം. സമാപനസമ്മേളനം ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ഫ്രാൻസിസ് താണിയത്ത് ജേതാക്കൾക്ക് ട്രോഫി നൽകി. ആരോസ് ക്ലബ് ലി പ്രസിഡന്റ് അജിസൻ ആന്റണി, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളി വികാരി ഫാ. ജോയ് സ്രാമ്പിക്കൽ, പൊൻകതിർ മാനേജിങ് ഡയറക്‌ടർ പി ആർ ബിജോയ്, പുത്തൻവേലിക്കര പഞ്ചായത്ത് അംഗം ആന്റണി ഷെഫിൻ, പ്രോഗ്രാം കോ-–ഓർഡിനേറ്റർ ഷിജു തോമസ്, സെക്രട്ടറി പി ജെ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.










0 comments