ad
Deshabhimani

ഇന്ത്യ – ഹോങ്കോങ് മത്സരം ആഘോഷമാക്കി ആരാധകര്‍

കൊച്ചിയില്‍ ഫുട്ബോള്‍ വൈബ്

football match

കൊച്ചിയിൽ നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യ ഗോൾ നേടിയപ്പോൾ ആരാധകരുടെ ആഹ്ലാദം. മത്സരം 2–1ന് ഇന്ത്യ ജയിച്ചു

വെബ് ഡെസ്ക്

Published on Apr 01, 2026, 12:00 AM | 1 min read

കൊച്ചി

പത്തുവര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കൊച്ചിയിലേക്കുള്ള വരവ് ആഘോഷമാക്കി ആരാധകര്‍. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ ഹോങ്കോങ്ങുമായുള്ള മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയവും പരിസരവും ആരാധകരെക്കൊണ്ട് നിറഞ്ഞു. മത്സരം കാണാന്‍ ഹോങ്കോങ് ടീം ആരാധകരും എത്തിയത് കളിയാവേശമുയര്‍ത്തി.


ഇന്ത്യന്‍ ടീമില്‍ മൂന്നു മലയാളികള്‍ ഇടംപിടിച്ചതോട "ടിക്കറ്റ്ജിനി' ഓണ്‍ലൈന്‍ ആപ് വഴിയും സ്റ്റേഡിയം കൗണ്ടര്‍ വഴിയും പതിനായിരക്കണക്കിന് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ചൊവ്വാഴ്ച ഉച്ചമുതല്‍ ഇരു ടീമുകളുടെയും ജഴ്സി, റിബണ്‍, വാദ്യോപോകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയും തകൃതിയായി. 2016 മാർച്ചിൽ തുർക്ക്മെനിസ്ഥാനെതിരെ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇന്ത്യ അവസാനമായി കൊച്ചിയില്‍ കളിച്ചത്. ഏഷ്യന്‍ കപ്പിന് യോഗ്യത കാണാതെ പുറത്തായെങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് കോച്ച് ഖാലിദ് ജമീലിന്റെ പരിശീലനത്തില്‍ ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home