ad
Deshabhimani

ഡിവൈഎഫ്ഐ ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു

Football

ഡിവൈഎഫ്ഐ ചെത്ത്യാട്ടുകുടി യൂണിറ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ച മെറ്റാലിക്ക എഫ്സിക്ക് ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ് ട്രോഫി നൽകുന്നു

വെബ് ഡെസ്ക്

Published on May 05, 2026, 12:33 AM | 1 min read

പറവൂർ


"ലഹരിയാക്കാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ചെത്ത്യാട്ടുകുടി യൂണിറ്റിന്റെ നേതൃത്വത്തിൽ അണ്ടർ -14 ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഗാന്ധി സ്മാരക സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി സജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബെയ്സ് വെൽക്കരയെ പരാജയപ്പെടുത്തി മെറ്റാലിക്ക എഫ്സി വിജയിച്ചു.


സമാപന സമ്മേളനം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി. നഗരസഭ കൗൺസിലർ എം പി വിഷ്ണു, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിവേദ് മധു, ഗോകുൽദാസ്, യദു കൃഷ്ണ, നിരഞ്ജൻ എന്നിവർ പങ്കെടുത്തു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home