ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍

കുസാറ്റ് ശാസ്ത്ര സമൂഹകേന്ദ്രത്തിൽ സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച ഭക്ഷ്യമേള
കളമശേരി
കുസാറ്റ് ശാസ്ത്ര സമൂഹകേന്ദ്രത്തിൽ (സി-സിസ്) അവധിക്കാല ക്ലാസിനെത്തിയ വിദ്യാർഥികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു. പലഹാരങ്ങൾ, പാനീയങ്ങൾ, പഴങ്ങൾ, മറ്റ് വിഭവങ്ങൾ എന്നിവ രുചിക്കാനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനുമായി ക്യാമ്പസിലെ വിവിധ വകുപ്പുകളില്‍നിന്ന് ജീവനക്കാർ എത്തി.
100 വിദ്യാർഥികൾ വിവിധ ഗ്രൂപ്പുകളിലായാണ് വിഭവങ്ങളൊരുക്കിയത്. അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവരാണ് അവധിക്കാല ക്ലാസിൽ പങ്കെടുക്കുന്നത്. കൂട്ടായ പ്രവർത്തനം, നേതൃഗുണം, പൊതുപണം കൈകാര്യം ചെയ്യൽ, സ്ഥിരോത്സാഹം തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തലാണ് ഭക്ഷ്യമേളകൊണ്ട് ലക്ഷ്യം വയ്‌ക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.










0 comments