ഭക്ഷ്യദിനത്തിൽ മേളയൊരുക്കി വിദ്യാർഥികൾ

ഏലൂർ ഗവ. ഹൈസ്കൂളിൽ ഭക്ഷ്യമേള നഗരസഭാ ചെയർപേഴ്സൺ എ ഡി സുജിൽ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
ലോക ഭക്ഷ്യദിനത്തിന്റെ ഭാഗമായി ഏലൂർ ഗവ. ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. കുട്ടികൾ വിവിധതരം സാലഡുകൾ, ഇലക്കറികൾ, ചെറുകടികൾ, നാടൻവിഭവങ്ങൾ എന്നിവ തയ്യാറാക്കി.
ഓരോ സ്റ്റാളിനും അതത് ക്ലാസ് ടീച്ചർമാർ നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്സൺ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, കൗൺസിലർ ടി എം ഷെനിൻ, പ്രധാനാധ്യാപിക എ എഫ് ലിനി എന്നിവർ സംസാരിച്ചു.










0 comments