ഓർഡറുകൾ കുറഞ്ഞു
നട്ടംതിരിഞ്ഞ് ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ

റസീം മമ്മുണ്ണി
കൊച്ചി
പാചകവാതക ക്ഷാമം രൂക്ഷമായതോടെ നട്ടംതിരിഞ്ഞ് ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികളും. ജില്ലയിലെ പകുതിയിലധികം ഹോട്ടലുകളും പൂട്ടിയതോടെയാണ് ഇവർ ഗതികേടിലായത്. തുറന്നിരിക്കുന്ന ഹോട്ടലുകളിൽ മെനുവിലെ പല ഭക്ഷണവും വെട്ടിക്കുറച്ചു. ഇതോടെ ഓൺലൈൻ വഴി പലരും ഭക്ഷണം ഓർഡർ ചെയ്യുന്നില്ല.
പല ഹോട്ടലുകളും ഉച്ചഭക്ഷണം ഒഴിവാക്കി. ഉച്ചഭക്ഷണസമയത്തായിരുന്നു പലർക്കും കൂടുതൽ ഓർഡർ കിട്ടിയിരുന്നത്.
ഇതിപ്പോൾ കുറഞ്ഞതായി കാക്കനാട് ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്ന റസീം മമ്മുണ്ണി പറഞ്ഞു. ദിവസവും മുപ്പതോളം ഓർഡറുകൾ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ കിട്ടുന്നത് ഇരുപതിൽ താഴെ മാത്രം.
എട്ടുമുതൽ ഒമ്പത് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് പലരും ഭക്ഷണവിതരണം നടത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനുപുറത്തും ഇരുചക്രവാഹനമോടിച്ച് ഭക്ഷണം നൽകേണ്ടി വരാറുണ്ട്. ഇത്തരത്തിൽ പോയിവരുന്പോൾ റിട്ടേൺ സഞ്ചരിക്കുന്ന കിലോമീറ്ററിന് കന്പനികൾ പണം നൽകാറില്ല.
ഇത് തൊഴിലാളികളെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നും റസീം മമ്മുണ്ണി പറഞ്ഞു.










0 comments