ad
Deshabhimani

കുമ്പളങ്ങിയിൽ ബന്ദിപ്പൂവസന്തം

flower farming
വെബ് ഡെസ്ക്

Published on Aug 31, 2025, 03:15 AM | 1 min read


പള്ളുരുത്തി

ഓണത്തിന് പൂവുതേടി കുമ്പളങ്ങിക്കാർക്ക് മറ്റെവിടെയും പോകേണ്ടതില്ല. പഞ്ചായത്ത്‌ ഓഫീസിനുസമീപം 50 സെന്റോളം വരുന്ന തോട്ടത്തിൽ ബന്ദിപ്പൂക്കൾ വിരിഞ്ഞുകഴിഞ്ഞു. കുമ്പളങ്ങിയിലെ യുവസംരംഭകരായ സാദിഖ് , ബിജു കുട്ടൻ, ലിജിമോൻ എന്നിവരുടെ മൂന്നുമാസത്തെ പ്രയത്നമാണ് മഞ്ഞയും ഓറഞ്ചും കളറുകളിൽ വിരിഞ്ഞിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്ന്‌ 3500 തൈകളാണ് ഇവർ വാങ്ങിയത്. ഇപ്പോൾ 50,000ത്തിലേറെ പൂക്കളുണ്ടെന്നാണ്‌ കണക്ക്‌. 65 ദിവസംകൊണ്ട് മൊട്ടിട്ടു. മൊട്ട് വിടരാൻ രണ്ടാഴ്ചയും. നല്ല മണ്ണും ചാണകവും മിശ്രിതമായി കലർത്തിയുള്ള വളമാണ് ഉപയോഗിക്കുന്നത്. രണ്ടുനേരം നനയ്‌ക്കും. കച്ചവടം മാത്രമല്ല, പൂക്കൃഷി കാണാനും നിരവധിപ്പേരെത്തുന്നുണ്ട്‌. കൃഷിഭവൻ നല്ല പിന്തുണ നൽകിയതായി സാദിഖ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home