ഫ്ലാറ്റ് സമുച്ചയത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു

കാക്കനാട്
സീപോർട്ട് എയർപോർട്ട് റോഡിൽ ജില്ലാ ജയിലിനുസമീപം ഹാപ്പി ഹോം 2 ഫ്ലാറ്റ് വളപ്പിന്റെ സംരക്ഷണഭിത്തി ബുധൻ പുലർച്ചെ അഞ്ചിന് ഇടിഞ്ഞുവീണു. സീപോർട്ട് റോഡിൽനിന്ന് 30 അടി താഴ്ചയിലുള്ള ഫ്ലാറ്റിന്റെ സംരക്ഷണത്തിനായി കെട്ടിയ കരിങ്കൽഭിത്തികൾ 30 മീറ്റർ നീളത്തിൽ തകർന്നനിലയിലാണ്. ബുധൻ രാവിലെമുതൽ പെയ്യുന്ന കനത്ത മഴയിൽ പലതവണ കരിങ്കൽഭിത്തി ഇടിഞ്ഞു. മഴ തുടരുന്നതിനാൽ കൂടുതൽഭാഗം ഇടിഞ്ഞുവീഴുമോയെന്നും ആശങ്കയുണ്ട്. ഫ്ലാറ്റ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കും കരിങ്കല്ല് വീണു. സംരക്ഷണഭിത്തിയോട് ചേർന്നുനിൽക്കുന്ന, നിരവധിപേർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ അപകടഭീഷണിയിലാണ്.









0 comments