ad
Deshabhimani

കപ്പല്‍ച്ചാലില്‍പ്പെട്ട മീൻപിടിത്തവള്ളം ഭീതിയുണർത്തി

fishing boat
വെബ് ഡെസ്ക്

Published on Jan 29, 2026, 01:45 AM | 1 min read


മട്ടാഞ്ചേരി

ഫോര്‍ട്ട്കൊച്ചി അഴിമുഖത്ത് കപ്പല്‍ച്ചാലില്‍ വല പ്രൊപ്പല്ലറില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ഒഴുകിയെത്തിയ മീൻപിടിത്തവള്ളം അപകടഭീതി ഉയര്‍ത്തി. മീൻ പിടിക്കാൻ കൊച്ചിയില്‍നിന്ന് 36 തൊഴിലാളികളുമായി പോയ സാഗര ഒന്ന് എന്ന വള്ളമാണ് അപകടഭീതി ഉയര്‍ത്തിയത്.


ബുധൻ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വേലിയേറ്റസമയമായതിനാൽ വള്ളം കപ്പല്‍ച്ചാലിലേക്ക് ഒഴുകിയെത്തി. ഈ സമയം ഇങ്ങോട്ട് കപ്പല്‍ പ്രവേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ഏറെ ആശങ്ക പരത്തി.


വള്ളത്തോടൊപ്പമുണ്ടായിരുന്ന കാരിയർ ബോട്ടിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികൾ വല പ്രൊപ്പല്ലറിൽനിന്ന് അറുത്തുമാറ്റി. വിവരമറിഞ്ഞ് ഫിഷറീസ് പട്രോൾ ബോട്ട് സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ നൽകി. ഫിഷറീസ് വകുപ്പിന്റെ സമയോചിത ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home