ഓർമകൾ പങ്കുവച്ച് മത്സ്യത്തൊഴിലാളികൾ

പുരോഗമന കലാസാഹിത്യസംഘം പച്ചാളം യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ മത്സ്യബന്ധന മേഖലയിലെ തൊഴിലാളി കെ എം മന്മഥനെ പി എൻ സീനുലാൽ ആദരിക്കുന്നു
കൊച്ചി
പുരോഗമന കലാസാഹിത്യസംഘം പച്ചാളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പി ജി വായനക്കൂട്ടം സംഘടിപ്പിച്ച പരിപാടിയിൽ മത്സ്യബന്ധന മേഖലയിൽ തൊഴിലെടുക്കുന്ന കെ വി ഭാസിലാലും കെ എം മന്മഥനും തൊഴിൽ അനുഭവങ്ങളും ഓർമകളും പങ്കുവച്ചു.
കായലിലും കടലിലും മുമ്പ് ഉണ്ടായിരുന്നതും നിലവിലുള്ളതുമായ സാഹചര്യങ്ങളുടെ വിവരണങ്ങൾ സദസ്സിന് വേറിട്ട അനുഭവമായി. പരിപാടി പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസി പൊൻസേക്ക അധ്യക്ഷനായി.
സെക്രട്ടറി ദയ പച്ചാളം, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത, എം എം ജിനീഷ്, പി ഡി മഹേന്ദ്രൻ, കെ എസ് സുധീർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മന്മഥനെയും ഭാസിലാലിനെയും പി എൻ സീനുലാൽ, കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം കെ ആർ മുരളീധരൻ എന്നിവർ ആദരിച്ചു.










0 comments