ad
Deshabhimani

വിഷു എത്തി; പടക്കവിപണി ഉണർന്നു

Fireworks market

ചെറായി ദേവസ്വംനടയിലെ പടക്കക്കടയിൽ വിഷുപ്പടക്കങ്ങൾ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Apr 13, 2026, 02:03 AM | 1 min read

വൈപ്പിൻ


വിഷുപ്പടക്കത്തിന്‌ പേരുകേട്ട ചെറായിയിൽ പടക്കവിപണി ഉണർന്നു. ഫാക്ടറിവിലയ്‌ക്ക് എന്ന മുദ്രാവാക്യവുമായി ചൈനീസ്, നാടൻ പടക്കങ്ങൾ കടകളിൽ നിരത്തിയിട്ടുണ്ട്‌.


വീട്ടുമുറ്റം പൂരപ്പറമ്പക്കാൻ ഉതകുന്ന ചെറുതും വലുതുമായ ചൈനീസ് അമിട്ടുകൾ, സൈറൺ മുഴങ്ങുന്നതും വർണങ്ങൾ പൊഴിക്കുന്നതുമായ പൂക്കുറ്റി, തീ കൊടുത്താൽ പറന്നുയരും ഹെലികോപ്റ്റർ‍, പരമ്പരാഗത ഇനങ്ങളായ കമ്പിത്തിരി,ചക്രം, മത്താപ്പ്, മേശപ്പൂ തുടങ്ങിയവയും പടക്കവിപണിയിൽ ആവശ്യക്കാരെ കാത്തിരിക്കുന്നു.


കേരളത്തിലെ ശിവകാശി എന്നറിയപ്പെടുന്ന ചെറായിയിൽ വിൽപ്പനക്കാർ തമ്മിലുള്ള മത്സരംമൂലം മറ്റിടങ്ങളെ അപേക്ഷിച്ച് താരതമ്യേന വില കുറവാണ്. ഇതുമൂലം പടക്കം വാങ്ങാന്‍ വലിയ തിരക്കുണ്ടെന്ന്‌ പടക്കനിർമാതാക്കളായ ചന്ദ്ര ഫയർ വർക്ക്സ് മാനേജിങ്‌ പാർട്ണർ ഒ സി സൈജു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home