Deshabhimani

കിണറ്റിൽ കുടുങ്ങിയ വൃദ്ധനെ അഗ്നിരക്ഷാസേന രക്ഷിച്ചു

fire force

വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ 
കുടുങ്ങിയ വൃദ്ധനെ അഗ്‌നിരക്ഷാസേന രക്ഷപെടുത്തുന്നു

വെബ് ഡെസ്ക്

Published on May 22, 2026, 12:42 AM | 1 min read

പിറവം


വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ വൃദ്ധനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. മണീട് വെട്ടിത്തറ പാറപ്പുഴയിൽ പി എം വർഗീസ് (70) ആണ് കിണറ്റിൽ കുടുങ്ങിയത്. വ്യാഴം ഉച്ചയോടെയാണ് സംഭവം. പിറവം അഗ്നിരക്ഷാ നിലയത്തിൽ നിന്ന്‌ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എസ് സനീഷിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തി വല ഉപയോഗിച്ച് ആളെ പുറത്തെത്തിച്ചു. പരിക്കുകൾ ഇല്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home