Deshabhimani

കോട്ടവാതിലിനടുത്തുള്ള ഹോട്ടലിൽ തീപിടിത്തം

Fire at the hotel

തീപിടിത്തത്തിൽ തകർന്ന ഹോട്ടൽ

വെബ് ഡെസ്ക്

Published on Oct 04, 2026, 02:02 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് കോട്ടവാതിലിനടുത്തുള്ള ഹോട്ടലിൽ തീപിടിത്തം. ഇവിടെയുള്ള ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നോർത്ത് ഫോർട്ട് റീജൻസി എന്ന ഹോട്ടലിലാണ് ശനി പകൽ രണ്ടോടെ തീപിടിത്തമുണ്ടായത്. ഹോട്ടലിലെ റിസപ്ഷൻ ഏരിയയിലെ എസിയിൽനിന്നാണ്‌ തീ പടർന്നതെന്നാണ്‌ പ്രാഥമിക നിഗമനം. തൃപ്പൂണിത്തുറ അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള രണ്ട് യൂണിറ്റുകൾചേർന്നാണ് തീയണച്ചത്.


ഹോട്ടൽമുറിയിലുണ്ടായിരുന്ന രണ്ടുപേരെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെത്തിച്ചു. റിസപ്ഷനിലുണ്ടായിരുന്ന കംപ്യൂട്ടർ, സിസിടിവി കൺട്രോൾ പാനൽ, എസികൾ, ഫർണിച്ചർ എന്നിവ പൂർണമായും കത്തിനശിച്ചു. ലിഫ്റ്റിനും ഭാഗികമായി കേടുപാടുണ്ടായി. 12 മുറികളും മിനിഹാളും ഉൾപ്പെടുന്നതാണ് ഹോട്ടൽസമുച്ചയം. കെട്ടിടത്തിന്റെ താഴത്തെനിലയിലുള്ള അപ്പോളോ ഫാർമസിയിലും ബാങ്ക് ഓഫ് മഹാരാഷ്ട്രയിലും തീപിടിത്തം ആശങ്കയുണ്ടാക്കി.

അസി.സ്റ്റേഷൻ ഓഫീസർ ലൈജു തമ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

ഹിൽപാലസ് പൊലീസും സ്ഥലത്തെത്തി. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home