ad
Deshabhimani

റബർബാന്റ്‌ കമ്പനിയിൽ
തീ പിടിച്ച് നാശനഷ്ടം

fire

വെങ്ങോല ടാങ്ക് സിറ്റിയിലെ ശ്രീകൃഷ്ണ റബേഴ്സ് കമ്പനിയിലെ തീപിടിത്തം

വെബ് ഡെസ്ക്

Published on Jun 06, 2026, 12:38 AM | 1 min read

പെരുമ്പാവൂർ


റബർ ബാന്റ്‌ നിർമാണ കമ്പനിക്ക്‌ തീ പിടിച്ച് നാശനഷ്ടം. വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം പഴന്തോട്ടം മാമ്പഴവീട്ടിൽ എം കെ ഉണ്ണിക്കൃഷ്ണന്റെ ശ്രീകൃഷ്ണ റബേഴ്സ് എന്ന റബർ ബാന്റ്‌ നിർമാണ കമ്പനിയിലാണ് വെള്ളി വൈകിട്ട് തീപിടിച്ചത്.


കമ്പനിയിലെ ഡ്രയർ റൂമിൽ ഉണങ്ങാനിട്ടിരുന്ന റബറിനാണ് തീ പിടിച്ചത്.15 ലക്ഷം രൂപ നഷ്ടമുള്ളതായി പ്രാഥമിക നിഗമനം. പെരുമ്പാവൂർ അഗ്നിരക്ഷാനിലയത്തിലെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. നിർമാണം പൂർത്തിയാക്കി സ്റ്റോക്ക് ചെയ്തിരുന്ന ഗോഡൗണിലേക്ക് തീ പടരും മുമ്പേ അണച്ചതിനാൽ കൂടുതൽ നാശനഷ്‌ടം ഉണ്ടായില്ല. സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home