ad
Deshabhimani

ഓയിൽ കമ്പനിയിൽ തീപിടിത്തം

fire

മുടക്കുഴ കണ്ണഞ്ചേരിമുകളിൽ 
കേരം ഓയിൽ കമ്പനിയിലെ 
തീപിടിത്തം അഗ്നി രക്ഷാസേന 
അണയ്ക്കുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 01:10 AM | 1 min read

പെരുമ്പാവൂർ


മുടക്കുഴ കണ്ണഞ്ചേരിമുകളിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിക്ക്‌ തീപിടിച്ചു. അഗ്നി രക്ഷാസേനയെത്തി തീയണച്ചു. അശമന്നൂർ പുന്നയം പൊക്കാപ്പിള്ളിൽ വീട്ടിൽ പി കെ നാരായണന്റെ ഉടമസ്ഥതയിലുള്ള കേരം ഓയിൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലാണ് വ്യാഴം രാവിലെ ഒമ്പതിന് തീപിടിത്തമുണ്ടായത്.


കമ്പനിയിലെ ഹെക്‌സിൻ കോക്കനട്ട് കേക്ക് മിക്സിങ് എക്സ്ട്രാക്ഷൻ യൂണിറ്റിന്റെ ഒരുഭാഗത്താണ് തീപിടിത്തമുണ്ടായത്. സമീപത്ത് വെൽഡിങ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു.


അതിൽനിന്ന് തീപ്പൊരി വീണതാണ് അപകടത്തിന് കാരണം. അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷിന്റെ നേതൃത്വത്തിലാണ്‌ തീ അണച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home