ad
Deshabhimani

ഫീല സംസ്ഥാനസമ്മേളനം സമാപിച്ചു

തദ്ദേശ ഓവർസിയർമാരുടെ 
സേവനവേതന അപാകം പരിഹരിക്കണം

feela

ഫെഡറേഷൻ ഓഫ് എൻജിനീയറിങ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്‌മിനിസ്ട്രേഷൻ (ഫീല) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 24, 2026, 01:27 AM | 1 min read

പറവൂർ


ഓവർസിയർമാരുടെ സേവനവേതന വ്യവസ്ഥയിലെ അപാകം പരിഹരിക്കണമെന്നും തദ്ദേശവകുപ്പിലെ എൻജിനീയറിങ് വിഭാഗത്തെപ്പറ്റി പഠിക്കാൻ കഴിഞ്ഞ സർക്കാർ നിയോഗിച്ച സുന്ദരൻ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കണമെന്നും ഫെഡറേഷൻ ഓഫ് എൻജിനീയറിങ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്‌മിനിസ്ട്രേഷൻ (ഫീല) സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


പൊതുസമ്മേളനം മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഫീല സംസ്ഥാന പ്രസിഡന്റ്‌ ശുഭ സുനിൽ അധ്യക്ഷയായി. സി വി ശാന്തകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.


ഏലൂർ നഗരസഭാധ്യക്ഷ ലൈജി സജീവൻ, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നെവിൽ വില്യംസൺ, വർക്കിങ് പ്രസിഡന്റ്‌ വി കെ ബിജു, വൈസ് പ്രസിഡന്റുമാരായ കെ ബി പ്രശാന്ത്, ജയൻ കാര്യത്ത്, സി കെ മീര, ജോയിന്റ് സെക്രട്ടറിമാരായ ബിനിൽ ശിവൻ, റോഷ്‌കുമാർ, ജില്ലാ പ്രസിഡന്റ്‌ ടി പി സ്മിത, സെക്രട്ടറി കെ ഡി വിപിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ സുഭാഷ് (പ്രസിഡന്റ്‌), എൻ ടി രേണു (ജനറൽ സെക്രട്ടറി), നിഷ മോഹൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home