ad
Deshabhimani

ഫാമിങ്‌ ക്ലസ്റ്റർ ഓഫീസ് തുറന്നു

Farming Cluster

കരുമാല്ലൂരിൽ ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററിന്റെ ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 20, 2025, 02:21 AM | 1 min read

കരുമാല്ലൂർ


കരുമാല്ലൂർ സിഡിഎസിന്റെ ഇന്റഗ്രേറ്റഡ് ഫാമിങ്‌ ക്ലസ്റ്റർ ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ സബിത നാസർ അധ്യക്ഷയായി. പഞ്ചായത്തിലെ 300 കർഷകരുടെ കൂട്ടായ്മയാണ് ഇന്റഗ്രേറ്റഡ് ഫാമിങ്‌ ക്ലസ്റ്റർ.



ഇതിനായി സിഡിഎസിന് 40 ലക്ഷം രൂപയാണ് കുടുംബശ്രീ മിഷൻ അനുവദിച്ചത്. ലൈവ് ഫുഡ് സർവീസ് സെന്ററും കർഷകർക്ക് സേവനങ്ങൾ നൽകുന്നതിനായുള്ള കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒമ്പതാം വാർഡിൽ പരിവക്കാട്ടിലാണ് സെന്റർ പ്രവർത്തനം. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, ബീന ബാബു, ശ്രീലത ലാലു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home