കതിർ സംയോജിതകൃഷിക്ക് തുടക്കം

എറണാകുളം ലെനിൻ സെന്ററിൽ കതിർ സംയോജിതകൃഷിയുടെ ജില്ലാ നടീൽ ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവഹിക്കുന്നു
കൊച്ചി
കതിർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന സംയോജിതകൃഷിയുടെ നടീൽ കലൂർ ലെനിൻ സെന്ററിനുസമീപം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ അധ്യക്ഷനായി.
നെൽക്കൃഷി, മത്സ്യകൃഷി, കോഴി, പശുവളർത്തൽ തുടങ്ങിയ വിവിധതരം കൃഷികൾക്ക് ജില്ലയിൽ കതിർകൂട്ടായ്മ നേതൃത്വം നൽകുന്നുണ്ട്.
ഓണത്തോടനുബന്ധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ പച്ചക്കറിവിൽപ്പന കേന്ദ്രങ്ങളും തുടങ്ങും. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ പരീത്, ടി സി ഷിബു, ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി മണി, കെ വി മനോജ്, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ വി ഏലിയാസ്, എറണാകുളം ഏരിയ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.










0 comments