ad
Deshabhimani

പങ്കിപ്പാടത്ത് വിളയേക്കാൾ കൂടുതൽ കള; നെൽക്കർഷകർ ദുരിതത്തിൽ

Farmers

പങ്കിപ്പാടത്ത് കൃഷി ഓഫീസർ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 12:40 AM | 1 min read

പെരുമ്പാവൂർ

വെങ്ങോലയിൽ 10 ഏക്കർ പാടത്ത് കൃഷിയിറക്കിയ കർഷകർ ദുരിതത്തിൽ. വെങ്ങോല പഞ്ചായത്ത് 22, 23 വാർഡുകളിലായി സ്ഥിതിചെയ്യുന്ന പങ്കിപ്പാടത്ത് ജ്യോതി നെൽവിത്താണ് കർഷകർ വിതച്ചത്. എന്നാൽ, പാടത്ത് കൂടുതൽ വിളഞ്ഞത് കളയായതിനാൽ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്ത കർഷകർക്ക് വലിയ നഷ്ടമാണുണ്ടായത്‌. കൃഷിവകുപ്പ് നിർദേശിച്ചതനുസരിച്ചാണ്‌ ജ്യോതിവിത്ത് വിതച്ചത്. കൃഷി ഓഫീസർ നിർദേശിച്ചപ്രകാരം കളനാശിനിയും പ്രയോഗിച്ചു.


നിലം ഒരുക്കുന്നതിനും ജലസേചനത്തിന് തോട് ആഴം കൂട്ടുന്നതിനും വലിയതുകയാണ് കർഷകർ ചെലവിട്ടത്‌. കർഷകരുടെ പരാതിയെ തുടർന്ന് കൃഷിഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. കടക്കെണിയിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ ബേസിൽ കുര്യാക്കോസ് കൃഷിമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സർക്കാർതലത്തിൽ ആശ്വാസനടപടി സ്വീകരിക്കണമെന്ന് കർഷകരും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home