ശാരദാമണിക്ക് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ട് യാത്രയയപ്പ്

ശാരദാമണിക്ക് ടി സി ഷിബു ഉപഹാരം നൽകുന്നു
തൃപ്പൂണിത്തുറ
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ ജോലിയിൽനിന്ന് യാത്രയയപ്പ് എന്ന അപൂർവതയിൽ പങ്കാളിയായി പീപ്പിൾസ് അർബൻ ബാങ്ക് ജീവനക്കാരി ടി ശാരദാമണി. മട്ടാഞ്ചേരി മഹാജനിക് അർബൻ ബാങ്ക്, തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിൽ ലയിച്ചതോടെയാണ് അക്കൗണ്ടന്റായ ശാരദാമണിക്ക് ദിവസങ്ങളുടെ ഇടവേളയിൽ രണ്ടുതവണ യാത്രയയപ്പ് ലഭിച്ചത്.
ബാങ്ക് ലയനം റിസർവ് ബാങ്ക് അംഗീകരിച്ചതോടെ ഏപ്രിൽ 30ന് വിരമിക്കേണ്ട ശാരദാമണിക്ക് ഏപ്രിൽ 24ന് മഹാജനിക് ബാങ്കിൽ യാത്രയയപ്പ് നൽകി. 27ന് ബാങ്കുകളുടെ ലയനം റിസർവ് ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഏപ്രിൽ 30 വരെ സർവീസ് കാലാവധിയുള്ള ശാരദാമണിക്ക് നാലുദിവസംകൂടി പീപ്പിൾസ് അർബൻ ബാങ്കിന്റെ ഭാഗമായി ജോലി ചെയ്യാൻ അവസരം ഒരുങ്ങി.
തുടർന്നാണ് നിശ്ചിത വിരമിക്കൽദിനമായ ഏപ്രിൽ 30ന് അർബൻ ബാങ്കിൽ യാത്രയയപ്പ് ഒരുക്കിയത്. 27 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ആലപ്പുഴ അരൂക്കുറ്റി സ്വദേശിനി ശാരദാമണിക്ക് പീപ്പിൾസ് അർബൻ ബാങ്കിലെ നാലുദിവസം മാത്രം നീണ്ട സേവനത്തിനൊടുവിൽ ചെയർമാൻ ടി സി ഷിബു ഉപഹാരം നൽകി.










0 comments