ad
Deshabhimani

ജനകീയ ആരോഗ്യകേന്ദ്രം ഇന്ന് തുറക്കും

family health centre
വെബ് ഡെസ്ക്

Published on Oct 28, 2025, 02:14 AM | 1 min read


അങ്കമാലി

മഞ്ഞപ്ര പഞ്ചായത്തിന്റെ കീഴിലുള്ള തവളപ്പാറ ജനകീയ ആരോഗ്യകേന്ദ്രം ചൊവ്വ പകൽ 2.30ന് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഗ്രാന്റ്‌ 55.5 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നിർമാണം. ഇതുവരെ താൽക്കാലിക സംവിധാനത്തിലാണ്‌ കേന്ദ്രം പ്രവർത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്‌ വത്സലകുമാരി വേണുവും വാർഡ് അംഗം സീന മാർട്ടിനുംചേർന്ന്‌ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് ലഭിച്ചത്. ആഴ്ചയിൽ ഒരിക്കൽ ഡോക്ടറുടെ സേവനവും എല്ലാ ദിവസവും നഴ്സിങ്‌ സേവനവും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home