കള്ളനോട്ട് കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും

കൊച്ചി
വ്യാജ ഇന്ത്യൻ കറൻസി നിർമിച്ച് വിനിമയം ചെയ്‌ത കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ. എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി ജഡ്ജി ഷിജു ഷെയ്ക്കാണ് ശിക്ഷ വിധിച്ചത്. എറണാകുളം എളമക്കര ബേബിസ്മാരക റോഡിൽ കല്ലുവീട്ടിൽ വിപിൻ ടോമി (29), കലൂർ ദേശാഭിമാനി റോഡിൽ കൈരളി സ്ട്രീറ്റിൽ ഒഴിപ്പറമ്പിൽ വീട്ടിൽ സുഹൈൽ (30) എന്നിവരാണ് കേസിൽ പ്രതികൾ. വിപിൻ ടോമിക്ക് 13 വർഷം തടവും 25,000 രൂപ പിഴയും രണ്ടാം പ്രതി സുഹൈലിന് മൂന്നുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. എളമക്കര എസ്‌എച്ച്‌ഒ ആയിരുന്ന സാബുജി മാസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ പി പി ജെസ്റ്റിൻ ഹാജരായി.










0 comments