വനിതാസംരംഭകരുടെ വിപണനമേള തുടങ്ങി

പനമ്പിള്ളിനഗർ അവന്യു സെന്ററിൽ സീയ സീസൺസ്–വനിതാ സംരംഭകത്വ പ്രദർശനം ഉദ്ഘാടനം ചെയ്-തശേഷം നടി സാധിക വേണുഗോപാൽ സ്റ്റാളുകൾ സന്ദർശിക്കുന്നു
കൊച്ചി
വനിതാസംരംഭകരുടെ പ്രദർശന–വിപണനമേളയായ ‘സീയ സീസൺസ്’ 14–ാംപതിപ്പിന് പനമ്പിള്ളിനഗർ അവന്യു സെന്ററിൽ തുടക്കമായി. കേരളത്തിനു പുറത്തുനിന്നുൾപ്പെടെയുള്ള 107 സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. നടി സാധിക വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഡിസൈനർ വസ്ത്രങ്ങൾ, പരമ്പരാഗത–ന്യൂജെൻ–ഫ്യൂഷൻ ആഭരണങ്ങൾ, കരകൗശല വസ്‌തുക്കൾ, ഗിഫ്റ്റ് ഐറ്റംസ്, ഉപഹാരങ്ങൾ, ഹോം മെയ്ഡ് ഭക്ഷ്യോൽപ്പന്നങ്ങൾ, പുസ്‌തകങ്ങൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്. സന്ദർശകർക്കായി ആകർഷകമായ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പുകളും ഒരുക്കിയിട്ടുണ്ട്.
സംരംഭക ആശയങ്ങളെ പ്രാവർത്തികമാക്കാനുള്ള മാർഗനിർദേശങ്ങളും പരിശീലനവും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.










0 comments