ad
Deshabhimani

മൂവാറ്റുപുഴയിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായി

evm complaint

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് മാറാടി പഞ്ചായത്ത് 14–ാൺ വാർഡിൽ വിരിപ്പുകണ്ടം 
അങ്കണവാടിയിലെ ബൂത്തിൽ കാത്തുനിൽക്കുന്ന വോട്ടർമാർ

വെബ് ഡെസ്ക്

Published on Dec 10, 2025, 03:48 AM | 1 min read


മൂവാറ്റുപുഴ

മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലെ എട്ടു പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലും പോളിങ്‌ സമാധാനപരം. ചില ഇടങ്ങളിൽ യന്ത്രം തകരാറിലായി. സാങ്കേതികവിദഗ്ധരും ഉദ്യോഗസ്ഥരും എത്തി യന്ത്രത്തകരാർ പരിഹരിച്ചാണ് പോളിങ് പുനരാരംഭിച്ചത്. മാറാടി പഞ്ചായത്ത് 14–ാംവാർഡിൽ വിരിപ്പുകണ്ടം ബൂത്തിൽ ആദ്യ വോട്ട് ചെയ്തപ്പോൾ വോട്ടിങ് യന്ത്രം കേടായതിനാല്‍ പോളിങ് തുടങ്ങാൻ താമസിച്ചു. തുടർന്ന്, 20 വോട്ട് ചെയ്തശേഷം വീണ്ടും കേടായി. ഒന്നരമണിക്കൂറിനുശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്. രാവിലെ 10 വരെ 83 വോട്ടാണ് ചെയ്തത്.


പായിപ്ര പഞ്ചായത്ത് അഞ്ചാംവാർഡിൽ ഒഴുപാറ രണ്ടാംബൂത്തിൽ 46 വോട്ട് ചെയ്തപ്പോൾ വോട്ടിങ് യന്ത്രം കേടായി. അരമണിക്കൂറിനുശേഷം തകരാർ പരിഹരിച്ചു. മൂവാറ്റുപുഴ നഗരസഭ ഒന്നാംവാർഡിലെ പുളിഞ്ചോട് അങ്കണവാടിയിലെ ബൂത്തിലും മൂന്നാംവാർഡിലെ ഇലാഹിയ സ്കൂൾ ബൂത്തിലും വോട്ടിങ് യന്ത്രം പണിമുടക്കിയതുമൂലം പോളിങ് തടസ്സപ്പെട്ടത് അരമണിക്കൂറിനുശേഷം പരിഹരിച്ചു. ആയവന പഞ്ചായത്ത് 14–ാംവാർഡിൽ കാരിമറ്റം ഗവ. എൽപി സ്കൂളിലെ ബൂത്തിൽ യന്ത്രത്തകരാർമൂലം പോളിങ് തടസ്സപ്പെട്ടു. കല്ലൂർക്കാട് 11–ാംവാർഡിലെ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായത് അരമണിക്കൂറിനുശേഷം പരിഹരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home