പ്രവേശനോത്സവം: നിറയട്ടെ അറിവിൻ പുഞ്ചിരി

എറണാകുളം ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം ചേരാനല്ലൂർ ഗവ. എൽപി സ്കൂളിൽ ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
എറണാകുളം ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം ചേരാനല്ലൂർ ഗവ. എൽപി സ്കൂളിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലിസി വാരിയത്ത് അധ്യക്ഷയായി. പൂർവവിദ്യാർഥിയും അംബേദ്കർ ഫെലോഷിപ് നാഷണൽ അവാർഡ് ജേതാവുമായ മനേഷ് എം എം ന്റെ നേതൃത്വത്തിൽ നാടൻപാട്ട് കലാകാരന്മാർ പ്രവേശനോത്സവ ചടങ്ങിൽ പാട്ടുകൾ അവതരിപ്പിച്ചു.
ജിവിഎച്ച്എസ്എസ് നോർത്ത് ഇടപ്പള്ളി സ്കൂളിലെ പ്രവേശനോത്സവം അഡ്വ. ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്തു. കൗൺസിലർ അംബിക സുദർശൻ അധ്യക്ഷയായി.
എറണാകുളം സെന്റ് ആൽബർട്സ് എച്ച്എസ്എസിൽ സ്‌കൂൾ ജനറൽ മാനേജർ ജയൻ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റോസ് വിജിന അധ്യക്ഷയായി. എറണാകുളം ഗവ. എസ്ആർവിജിഎച്ച് എസ്എസിൽ കൗൺസിലർ കെ വി പി കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോർജ് ആന്റണി അധ്യക്ഷനായി. എളമക്കര ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥിരംസമിതി അധ്യക്ഷ സീന ഗോകുലൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ പ്രകാശ് അധ്യക്ഷനായി.
തേവര സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് പുതുശേരി അധ്യക്ഷനായി. ചേരാനല്ലൂർ ലിറ്റിൽഫ്ലവർ എൽപിഎസിൽ എഴുത്തുകാരൻ ഫ്രെയിസർ ഉദ്ഘാടനം ചെയ്തു. ഫാ. ജോർ കപ്പിസ്റ്റൻലോപ്പസ് അധ്യക്ഷനായി. തേവര റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കൗൺസിലർ എലിസബത്ത് ഇടിക്കുള ഉദ്‌ഘാടനം ചെയ്തു പിടിഎ പ്രസിഡന്റ് ഫ്രാൻസിസ് അധ്യക്ഷനായി.
എറണാകുളം ഗവ. ഗേൾസ് സ്കൂളിലെ പ്രവേശനോത്സവം കൗൺസിലർ എസ് ശശികല ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ വിഭാഗം പിടിഎ പ്രസിഡന്റ് എ ജി അനീഷ്‌കുമാർ അധ്യക്ഷനായി.
കലൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ പ്രവേശനോത്സവം കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ ഉദ്‌ഘാടനം ചെയ്‌തു. നവാഗതരെ അധ്യാപകരും മുതിർന്ന വിദ്യാർഥികളും ചേർന്ന് പൂക്കൾ നൽകി സ്വീകരിച്ചു. വിദ്യാലയത്തിന്റെ ക്യാൻവാസിൽ കുട്ടികൾ ഒരുക്കിയ "വിദ്യാവർണങ്ങൾ 2026’ പ്രകാശിപ്പിച്ചു.
കാക്കനാട് എംഎ അബൂബക്കർ മെമ്മോറിയൽ ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവം തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ എം ടി ഓമന അധ്യക്ഷയായി.
പടമുകൾ ഗവ. യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം നഗരസഭ വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ എം എസ് അനിൽകുമാർ അധ്യക്ഷനായി.
പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം കുമ്പളങ്ങി ഗവ. യുപി സ്കൂളിൽ മുഹമ്മദ് ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുമ്പളം പഞ്ചായത്തുതല പ്രവേശനോത്സവം ഉദയത്തുംവാതിൽ ഗവ. എൽപി സ്കൂളിൽ പ്രസിഡന്റ് റസീന സലാം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഒ കെ ബിന്ദു അധ്യക്ഷയായി. പ്രധാനാധ്യാപിക ടീജ തോമസ്, അനുപമ രാജീവ് എന്നിവർ സംസാരിച്ചു.
പുത്തൻതോട് ഗവ. യുപി സ്കൂളിൽ ജില്ലാപഞ്ചായത്ത് അംഗം ജോസഫ് മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ആന്റണി ഷീലൻ അധ്യക്ഷനായി. പള്ളുരുത്തി എസ്ഡിപിവൈ മോഡൽ എൽപി സ്‌കൂളിലെ പ്രവേശനോത്സവത്തിൽ പ്രധാനാധ്യാപിക ബിന്ദു രാഘവൻ കുട്ടികളെ മധുരം കൊടുത്ത് സ്വീകരിച്ചു.
കോലഞ്ചേരി
പൂതൃക്ക ഗവ. ഹയർ സെക്കൻഡറിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു കെ ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ജോസഫ് അധ്യക്ഷനായി.
വിജയികൾക്കുള്ള പുരസ്കാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കറുകപ്പിള്ളി ഗവ. യുപി സ്കൂളിലെ നവാഗതരെ ഗ്രാമോദ്ധാരണ വയനശാലയുടെ നേതൃത്വത്തിൽ വരവേറ്റു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഘോഷയാത്ര നടത്തി.
തമ്മാനിമറ്റം ഗവ. എൽപി സ്കൂളിൽ വാർഡ് മെമ്പർ ഷിഞ്ജു മോൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യപകൻ ജോബി ജോയി അധ്യക്ഷനായി. പുത്തൻകുരിശ് എസ്ഐ ഷിബു വാരിശേരിൽ മുഖ്യാതിഥിയായി. പഠനോപകരണങ്ങൾ വിതരണം ചെയ്തു.
വടയമ്പാടി ഗവ. എൽപി സ്കൂളിൽ യാക്കോബായ സഭ അങ്കമാലി ഭദ്രാസന സഹായ മെത്രാപോലീത്ത മാത്യൂസ് മാർ അന്തീമോസ് ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ ബാവായുടെ സ്മരണാർഥമുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ജോസഫ്, പ്രധാനാധ്യാപിക ഡാലിയ പോൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
മഴുവന്നൂർ എസ്ആർവി യുപി സ്കൂളിൽ എസ്എസ്ജി ചെയർമാൻ തമ്പി പാതിരക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിജ ബൈജു മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് പി സി പ്രദീപ് അധ്യക്ഷനായി. മലയിടംതുരുത്ത് ഗവ. എൽപി സ്കൂളിൽ വാർഡ് മെമ്പർ ഷൈബി സുഗതൻ ഉദ്ഘാടനം ചെയ്തു. വലമ്പൂർ ഗവ. യുപി സ്കൂളിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ ആർ രാജി അധ്യക്ഷയായി.
പെരുമ്പാവൂർ
ഉപജില്ലാതലത്തിലുള്ള പ്രവേശനോത്സവം കൂവപ്പടി ഗവ. എൽപി സ്കൂളിൽ മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ അധ്യക്ഷനായി. ഒക്കൽ പഞ്ചായത്തുതല പ്രവേശനോത്സവം ഗവ. എൽപി സ്കൂളിൽ പ്രസിഡന്റ് പി കെ സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ഒ ജോണി അധ്യക്ഷനായി. അശമന്നൂർ ഗവ. യുപി എസിൽ ബിആർസി തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീം ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ഇ എൻ സജീഷ് അധ്യക്ഷനായി.
ആലുവ
ആലുവ ഉപജില്ലാ പ്രവേശനോത്സവം ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സൈജി ജോളി അധ്യക്ഷയായി. വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചെങ്ങമനാട് ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് പ്രവേശനോത്സവം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരി അധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.
അങ്കമാലി
അങ്കമാലി മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം വർണാഭമായി. അക്ഷരം കുറിക്കാൻ അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ പൂച്ചെണ്ടും മധുരവും നൽകി വരവേറ്റു.
അങ്കമാലി നഗരസഭാ പ്രവേശനോത്സവം പീച്ചാനിക്കാട് ഗവ. യുപി സ്കൂളിൽ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. വിദ്യാർഥികൾക്ക് പഠനോപകരണം വിതരണംചെയ്‌തു.
വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സ്മരണിക ചീഫ് എഡിറ്റർ എ വി ഏലിയാസ് ജൂബിലി ജനറൽ കൺവീനർ റെജി മാത്യുവിന് നൽകി പ്രകാശിപ്പിച്ചു.
ആഴകം ഗവ. യുപി സ്കൂളിൽ പ്രവേശനോൽസവം പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷനായി.
നായത്തോട് ജി സ്മാരക ഹൈസ്‌കൂളിലും ബഡ്സ് സ്‌കൂളിലും പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. രണ്ടിടങ്ങളിലും വൈസ് ചെയർപേഴ്സൺ അധ്യക്ഷനായി. അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ മാനേജർ ലൂക്കോസ് കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മിനി ജോസ് അധ്യക്ഷയായി.
പാലിശേരി ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി ഉദ്ഘാടനം ചെയ്തു. ഫെമിന ഡേവിസ് അധ്യക്ഷയായി.
വിശ്വജ്യോതി സ്‌കൂളിൽ പ്രവേശനോത്സവത്തിൽ പുതുതായി അവതരിപ്പിച്ച റോബോട്ടിക് അധ്യാപിക കുട്ടികളുമായി സംവദിച്ചു. മാനേജർ ഐസക് തറയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജയ്സൺ പരപ്പിള്ളി അധ്യക്ഷനായി.
കൂത്താട്ടുകുളം
കുരുന്നുകളുടെ പാട്ടും കളിചിരികളുമായി കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ നടന്ന ഉപജില്ലാ പ്രവേശനോത്സവം ശ്രദ്ധേയമായി. മുയൽ, അണ്ണാൻ തുടങ്ങി കാർട്ടൂൺ കഥാപാത്രങ്ങളുടെ കൈപിടിച്ചും ഒപ്പം ചിത്രമെടുത്തും കുട്ടികൾ അക്ഷരമുറ്റത്ത് ചുവടുവച്ചു.
കുട്ടികളെ അക്ഷരകിരീടവും മധുരവും നൽകി അധ്യാപകരും പിടിഎ പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് ക്ലാസ് മുറികളിലേക്ക് സ്വീകരിച്ചാനയിച്ചു. മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ ലിസി ജോസ് പ്രവേശനോത്സവ സന്ദേശം നൽകി.
പിറവം ഉപജില്ലാതല പ്രവേശനോത്സവം എടയ്ക്കാട്ടുവയൽ കൈപ്പട്ടൂർ എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജയിംസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം ആർ സതീഷ് അധ്യക്ഷനായി. പാഠപുസ്തക വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി കെ പൗലോസും യൂണിഫോം വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ ജയകുമാറും നിർവഹിച്ചു.
രാമമംഗലം ഹൈസ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി രാജു ഉദ്ഘാടനം ചെയ്തു. പെരുംതൃക്കോവിൽ ദേവസ്വം പ്രസിഡന്റ് പി ശ്രീരാം അധ്യക്ഷനായി.
മണ്ണത്തൂർ അത്താനിക്കൽ ഗവ. സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സിനു കാക്കൂർ അധ്യക്ഷനായി. പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു ഉദ്ഘാടനം ചെയ്തു. എടയ്ക്കാട്ടുവയൽ യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജയിംസ് ഉദ്ഘാടനം ചെയ്തു. മാനേജർ വർഗീസ് കെ അമ്പാടൻ അധ്യക്ഷനായി.
കവളങ്ങാട്
പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ജോമി തെക്കേക്കര അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അവാർഡ് വിതരണോദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂർ ചാത്തമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് അംഗം ജോമി തെക്കേക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ് അധ്യക്ഷനായി.
പോത്താനിക്കാട് ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലൂസി സന്തോഷ് അധ്യക്ഷയായി. വാരപ്പെട്ടിയിൽ ഇളങ്ങവം ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അരുൺ അയ്യപ്പൻ അധ്യക്ഷനായി. കവളങ്ങാട് മണിമരുതുംചാൽ ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് ഉദ്ഘാടനം ചെയ്തു.
വൈപ്പിൻ
ഉപജില്ലാ പ്രവേശനോത്സവം എടവനക്കാട് ഗവ. യുപി സ്‌കൂളിൽ ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയ റോസ്‌മി പ്രതിഭകളെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ പി എൻ തങ്കരാജ്, ഷീല സുരേഷ് ബാബു എന്നിവർ പഠനോപകരണം വിതരണം ചെയ്തു. എഇഒ എസ് എ ഷൈനമോൾ സന്ദേശം നൽകി. വൈപ്പിൻ ബിപിസി പ്രീത കമ്മത്ത് യൂണിഫോം വിതരണം ചെയ്തു.
പള്ളിപ്പുറം പഞ്ചായത്തുതല പ്രവേശനോത്സവം ചെറായി സൗത്ത് ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ ഉദ്ഘാടനം ചെയ്തു. ഹെൻട്രി കുഞ്ഞുമോൻ അധ്യക്ഷനായി.
ഞാറക്കൽ പഞ്ചായത്തുതല പ്രവേശനോത്സവം എസ്‌കെവിഎ എൽപി സ്കൂളിൽ പ്രസിഡന്റ് ആഷ പൗലോസ് ഉദ്‌ഘാടനം ചെയ്തു. മാനേജർ എ എൻ രാജൻ അധ്യക്ഷനായി. നായരമ്പലം ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി കെ രാജീവ് അധ്യക്ഷനായി.
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനു കുരിശിങ്കൽ അധ്യക്ഷനായി. എളങ്കുന്നപ്പുഴ ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി ബെർണാഡ് ഉദ്‌ഘാടനം ചെയ്‌തു.
പറവൂർ/ആലങ്ങാട്
പറവൂർ മുനിസിപ്പൽതല പ്രവേശനോത്സവം പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വിദ്യാർഥികളെ ബാൻഡിന്റെ അകമ്പടിയോടെ സ്വീകരിച്ചു. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ ജി ഹരിദാസൻ അധ്യക്ഷനായി. ആലങ്ങാട് പഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി അധ്യക്ഷയായി. ആലങ്ങാട് പഞ്ചായത്ത് പ്രവേശനോത്സവം കോട്ടപ്പുറം എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മായ വിനയകുമാർ അധ്യക്ഷയായി.
നന്ത്യാട്ടുകുന്നം ഗവ. എൽപി സ്കൂളിൽ അക്ഷരദീപം തെളിച്ച് ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം വൈഡബ്ല്യുസിഎ നൽകിയ ഫർണിച്ചർ ഷേർളി പൗലോസ് കൈമാറി. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഇന്ദു അമൃതരാജ് അധ്യക്ഷയായി. പറവൂർ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അധ്യക്ഷനായി. ചേന്ദമംഗലം മഡോണ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ അധ്യക്ഷയായി.
കരുമാല്ലൂർ ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് അംഗം മിനി സാജൻ ഉദ്ഘാടനം ചെയ്തു. കെ ആർ റസ്സൽ അധ്യക്ഷനായി. നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. ഏഴിക്കര പഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു. സാജിത റഷീദ് അധ്യക്ഷയായി.
ഏഴിക്കര ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സൽമ ഗോപാലകൃഷ്ണൻ അധ്യക്ഷയായി. പറവൂർ എൽപിജിഎസിൽ നഗരസഭ കൗൺസിലർ എലിസബത്ത് സാന്റി ഉദ്ഘാടനം ചെയ്തു. ഒ ബി അഭിലാഷ് അധ്യക്ഷനായി. കെടാമംഗലം ഗവ. എൽപി സ്കൂളിൽ ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു. കെ കെ കപിൽ അധ്യക്ഷനായി.
കളമശേരി
കളമശേരി, ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവേശനോത്സവം മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
കളമശേരിയിൽ നഗരസഭ സ്ഥിരംസമിതി ചെയർപേഴ്‌സൺ ബിന്ദു മനോഹരൻ അധ്യക്ഷയായി. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പിടിഎ പ്രസിഡന്റ് ജബ്ബാർ പുത്തൻവീടൻ, എ ടി സി കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ അധ്യക്ഷയായി. കൊച്ചി എയർപോർട്ട് കസ്റ്റംസ് സൂപ്രണ്ട് യൂസഫ് ഇബ്രാഹിം മുഖ്യാതിഥിയായി.
പള്ളിലാംകര ഗവ. എൽപി സ്കൂൾ പ്രവേശനോത്സവം കളമശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ. റുക്കിയ ജമാൽ അധ്യക്ഷയായി. കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.
ഏലൂർ ഗവ. എൽപി സ്കൂളിലെ പ്രവേശനോത്സവം നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഷൈജ ബെന്നി അധ്യക്ഷയായി.
ഏലൂർ കുറ്റിക്കാട്ടുകര ഗവ. യുപി സ്കൂളിൽ നോവലിസ്റ്റ് കെ ആർ മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി ജെ ബിജു അധ്യക്ഷനായി. പിന്നണിഗായിക സജിത ബിനു മുഖ്യാതിഥിയായി.
ചോറ്റാനിക്കര
കണയന്നൂർ ഗവ. ജെബിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് രാജുമറ്റത്തിൽ ഉദ്ഘാടനം ചെയ്തു.
രജനി മനോഷ് അധ്യക്ഷയായി. മുളന്തുരുത്തി പെരുമ്പിള്ളി ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. ജോയൽ കെ ജോയ് അധ്യക്ഷനായി.
ഉദയംപേരൂർ ഗവ. വിജെബിഎസിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സാജു പൊങ്ങലായിൽ ഉദ്ഘാടനം ചെയ്തു. ശരണ്യ അധ്യക്ഷയായി. തൃപ്പൂണിത്തുറ തെക്കുംഭാഗം സരസ്വതി വിലാസം എൽപി സ്കൂളിൽ നഗരസഭ കൗൺസിലർ ഷീന ഹരീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി എസ് കൃഷ്ണകുമാർ അധ്യക്ഷനായി.
മുളന്തുരുത്തി
മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ ജില്ലാപഞ്ചായത്ത് അംഗം ബിനി ഷാജി ഉദ്ഘാടനം ചെയ്തു. പി കെ സുരേഷ് അധ്യക്ഷനായി. അർജുന അവാർഡ് ജേതാവ് ടോം ജോസഫ് വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ നൽകി.
കാരിക്കോട് ഗവ. യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. എം പി ബിനിമോൻ അധ്യക്ഷനായി. മരട് മാങ്കായിൽ എൽപി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജിൻസൺ പീറ്റർ അധ്യക്ഷനായി. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ എസ്എൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ ഡി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.










0 comments