Deshabhimani

കാട്ടാന വീടിനുമുകളിലേക്ക്‌ 
തെങ്ങ് മറിച്ചിട്ടു

Elephant

നേര്യമംഗലം കാഞ്ഞിരവേലിയിൽ ജാനകി അയ്യപ്പന്റെ വീടിനുമുകളിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടപ്പോൾ

വെബ് ഡെസ്ക്

Published on Oct 14, 2026, 12:06 AM | 1 min read

കവളങ്ങാട്

നേര്യമംഗലം കാഞ്ഞിരവേലിയിൽ വീടിനുമുകളിലേക്ക്‌ കാട്ടാന തെങ്ങ് മറിച്ചിട്ടു. തിങ്കൾ രാത്രി കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്‌ കാട്ടാന നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു. ആന പരിസരത്തു തുടർന്നതോടെ സമീപവാസികൾ വനപാലകരെ അറിയിച്ചു. ആർആർടി സംഘമെത്തി പടക്കംപൊട്ടിച്ചാണ് ആനയെ തുരത്തിയത്. സമീപത്തെ കുപ്പശേരിൽ ലത സന്തോഷിന്റെ 15 റബർത്തൈകളും ആന നശിപ്പിച്ചു. ദിവസങ്ങൾക്കുമുമ്പ് ലതയുടെ വീട്ടുമുറ്റത്തെ തെങ്ങ് കുത്തിമറിച്ചിരുന്നു. ഈ ഭാഗത്ത്‌ വൈദ്യുതിവേലി ഉണ്ടെങ്കിലും കാട്ടാനശല്യം രൂക്ഷമാണെന്ന്‌ നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home