ജില്ലയിൽ 4 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് 28ന്

കൊച്ചി
കൊച്ചി കോർപറേഷൻ ഉൾപ്പെടെ ജില്ലയിൽ നാല് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് 28ന് നടക്കും. കോർപറേഷനിൽ അയ്യപ്പൻകാവ് ഡിവിഷനിലും വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക്, പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇൗസ്‌റ്റ്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം തെക്ക് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
വിജ്ഞാപനം വ്യാഴാഴ്‌ച പുറപ്പെടുവിക്കും. അന്നുമുതൽ 10 വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 11നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 14. 28ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ വോട്ടെടുപ്പ്. വോട്ടെണ്ണൽ 29ന് രാവിലെ 10ന്. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നു.
അയ്യപ്പൻകാവ് ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസിലെ ദീപക് ജോയ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് കൗൺസിലർസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. മടപ്ലാതുരുത്ത് കിഴക്ക് മെന്പറായിരുന്ന കോൺഗ്രസിലെ സെബി പുത്തൻവീട്ടിൽ വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്നും പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റും കോലഞ്ചേരി ഇൗസ്‌റ്റ് വാർഡ് പ്രതിനിധിയുമായിരുന്ന ട്വന്റി 20യുടെ പൂജ ജോമോൻ പാർടിയുടെ എൻഡിഎ ബന്ധത്തിന്റെ പേരിലും പുളിയനം തെക്ക് പ്രതിനിധിയായിരുന്ന എൽഡിഎഫിലെ രാജി രാജീവ് ജോലിക്കായി വിദേശത്ത് പോയതിനെത്തുടർന്നും രാജിവയ്‌ക്കുകയായിരുന്നു.










0 comments