ad
Deshabhimani

എടവനക്കാടിന് ഒരുകോടി നൽകും: എംഎൽഎ

Edavanakkad Panchayath

എടവനക്കാട് നടന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ മുഖാമുഖം പരിപാടിയിൽനിന്ന്

വെബ് ഡെസ്ക്

Published on Jan 05, 2026, 01:45 AM | 1 min read


വൈപ്പിൻ

എടവനക്കാട് പഞ്ചായത്തിന്‌ അടുത്ത സംസ്ഥാന ബജറ്റ് വിഹിതത്തിൽനിന്ന് ഒരുകോടി രൂപ ഉറപ്പാക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. പ്രാദേശിക പദ്ധതിവികസനത്തിന് ഈ തുക ചെലവാക്കും. ജനഹിതം ആരാഞ്ഞ് എംഎൽഎ പഞ്ചായത്തിൽ നടത്തിയ "മുഖാമുഖം' പരിപാടിയില്‍ പരാതികൾ തേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയവ തുകയുപയോഗിച്ച് നിര്‍മിക്കും.


കടൽക്ഷോഭം തടയാൻ 35 കോടി അനുവദിപ്പിക്കാനായി. പട്ടിക വിഭാഗങ്ങൾക്കായി ഐശ്വര്യഗ്രാമം, അംബേദ്കർ നഗർ, വീട്ടുജോലി ചെയ്യുന്ന വനിതകൾക്കായി സ്ത്രീസുരക്ഷാ പദ്ധതി, ചെറുപ്പക്കാർക്കായി പ്രോജ്ജ്വല കണക്ടഡ് വർക്ക് എന്നിവ സാർവത്രികമായി നടപ്പാക്കും. 18ന് എടവനക്കാട് എച്ച്ഐഎച്ച്എസിൽ മെഗാ മെഡിക്കൽ ക്യാമ്പും നടക്കുമെന്ന് എംഎല്‍എ പറഞ്ഞു. 16 വാർഡുകളിലും മുഖാമുഖം നടന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ സാജിത്ത് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home