Deshabhimani

പുനർജനി തട്ടിപ്പ്: 
ഡിവൈഎഫ്ഐ മാർച്ച് നടത്തി

dyfi march

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ‘പുനർജനി’ തട്ടിപ്പിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 12:30 AM | 1 min read


പറവൂർ

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ‘പുനർജനി’ തട്ടിപ്പിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ പറവൂരിൽ നടത്തിയ പുനർജനി തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് കെപിസിസിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിന്തബാധിതരുടെ കാര്യത്തിലും നടത്തിയത്.


പ്രളയദുരിതാശ്വാസമെന്ന പേരിൽ പുനർജനി പദ്ധതിയിൽ വിദേശത്തുനിന്ന് എത്ര രൂപ പിരിച്ചെടുത്തെന്ന്‌ വെളിപ്പെടുത്തണമെന്നും അതിന്റെ സ്രോതസ്സും കണക്കുകളും പുറത്തുവിടാൻ വി ഡി സതീശൻ തയ്യാറാകണമെന്നും എ ആർ രഞ്ജിത്ത് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ്‌ അഖിൽ ബാവച്ചൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ നിഖിൽ ബാബു, സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ വർഗീസ്, സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, എം രാഹുൽ, മനീഷ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


പ്രതിപക്ഷനേതാവ് വി ഡി സതീശൻ പുനർജനി പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സിപിഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി എൻ അരുൺ ഉദ്ഘാടനം ചെയ്തു. കെ ബി സോമശേഖരൻ അധ്യക്ഷനായി. കെ എം ദിനകരൻ, ഡിവിൻ കെ ദിനകരൻ, പി എ അയൂബ് ഖാൻ, എസ് ശ്രീകുമാരി, എം ആർ ശോഭനൻ, കെ ബി അറുമുഖൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home