ad
Deshabhimani

എംഡിഎംഎയുമായി മുഖ്യമന്ത്രിയുടെ അനുയായികളുടെ അറസ്റ്റ്

ആളിക്കത്തി ഡിവൈഎഫ്ഐ പ്രതിഷേധം

dyfi

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ ഉൾപ്പെടെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തതിൽ സമഗ്രാന്വേഷണം 
നടത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Aug 13, 2026, 03:17 AM | 1 min read

കൊച്ചി


ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി മുഖ്യമന്ത്രി വി ഡി സതീശന്റെ അടുത്ത അനുയായികൾ പിടിയിലായതില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ ഉൾപ്പെടെ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെയാണ്‌ പിടികൂടിയത്‌.


ഹൈക്കോടതി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം മേനക ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിഖിൽ ബാബു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അമൽ സോഹൻ, കെ ടി അഖിൽദാസ്, കെ സി അരുൺകുമാർ, വൈസ് പ്രസിഡന്റ് പി എ അഷ്കർ എന്നിവർ സംസാരിച്ചു.


മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകരാണ് പ്രതികൾ എന്നതിന്റെ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ‘ടീം വി ഡി സതീശൻ’ എന്ന സമൂഹമാധ്യമ പേജിന്റെ കോ–ഓര്‍ഡിനേറ്ററാണ് മുഖ്യപ്രതി മുഹമ്മദ് ഹുസൈൻ. മുഖ്യമന്ത്രി, ഹുസൈന്റെ വീട്ടിൽ പോയതും വിരുന്നുസൽക്കാരത്തിൽ പങ്കെടുത്തതും പൊതുജനങ്ങൾക്കിടയിൽ വലിയ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.


തൂഫാൻ വാരിയറായി പ്രവർത്തിച്ചുകൊണ്ടാണ് പ്രതികൾ ലഹരിവില്‍പ്പന നടത്തിയിരുന്നതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണവിധേയമാക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home