ad
Deshabhimani

കുടിവെള്ളക്ഷാമം

സിപിഐ എം വാട്ടർ 
അതോറിറ്റിക്കുമുന്നിൽ ധർണ നടത്തി

CPI M

കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ മാലിപ്പുറം വാട്ടർ അതോറിറ്റി ഓഫീസിന്‌ മുന്നിൽ
നടത്തിയ ധർണ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 02:36 AM | 1 min read

വൈപ്പിൻ


എളങ്കുന്നപ്പുഴ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ആഴ്‌ചകളായി കുടിവെള്ളം ലഭിക്കുന്നില്ല. കുടിവെള്ളം ലഭിക്കാൻ അടിയന്തരനടപടികളും ക്രമീകരണങ്ങളും ഉണ്ടാക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിപ്പുറം വാട്ടർ അതോറിറ്റി ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്‌തു.


ലോക്കൽ കമ്മിറ്റി അംഗം എം എൻ രവീന്ദ്രൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ എസ് രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി ടി സി ചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം എ പ്രസാദ്, കെ കെ അനിൽകുമാർ, പി പി സജീവ്, കെ ജെ ജ്യോതിഷ്, ആന്റണി ഡി ലൂയിസ്, വി കെ ലാലൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home