തൃക്കാക്കരയിൽ കുടിവെള്ളക്ഷാമം: എൽഡിഎഫ് സമരക്കഞ്ഞിയുമായി പ്രതിഷേധിച്ചു

തൃക്കാക്കര നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ജല അതോറിറ്റി ഓഫീസിനുമുന്നിൽ നടത്തിയ ‘സമരക്കഞ്ഞി' പ്രതിഷേധം സി പി സാജൽ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
തൃക്കാക്കര നഗരസഭയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ജല അതോറിറ്റി ഓഫീസിനുമുന്നിൽ കറുത്തവസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു. ‘സമരക്കഞ്ഞി’ പേരിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് സി പി സാജൽ ഉദ്ഘാടനം ചെയ്തു.
തെങ്ങോട്, ഇടച്ചിറ, തോപ്പിൽ, വാഴക്കാല, തുതിയൂർ എന്നിവിടങ്ങളിൽ ആഴ്ചയിലൊരിക്കൽമാത്രമാണ് പൈപ്പ് വെള്ളം എത്തുന്നത്. സാധാരണക്കാർ വൻതുക ചെലവിൽ സ്വകാര്യ ടാങ്കർലോറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ എംപി, എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എന്നിവർ ഇടപെടുന്നില്ലെന്നും എൽഡിഎഫ് വ്യക്തമാക്കി.
കൗൺസിലർ ടിനു സൈമൺ അധ്യക്ഷയായി. സി എ നിഷാദ്, അജുന ഹാഷിം, കെ എ നജീബ്, റസിയ നിഷാദ്, കെ ജി ജയചന്ദ്രൻ, എം എം ഷിഹാബ്, റൈജു മലമേൽ, പി എൻ പ്രശാന്ത്, നിഷാബീവി, ആലുങ്കൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.










0 comments