Deshabhimani

പുത്തൻവേലിക്കരയിൽ കുടിവെള്ളക്ഷാമം

എൽഡിഎഫ് പഞ്ചായത്ത് 
ഓഫീസ് മാർച്ച് നടത്തി

Drinking water shortage

കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പുത്തൻവേലിക്കര പഞ്ചായത്തിലേക്ക് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധമാർച്ച് സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 08, 2026, 01:46 AM | 1 min read

പറവൂർ


പുത്തൻവേലിക്കര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പുത്തൻവേലിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ഉദ്ഘാടനം ചെയ്തു.


സിപിഐ പറവൂർ മണ്ഡലം അസി. സെക്രട്ടറി എം ആർ ശോഭനൻ അധ്യക്ഷനായി. ചാലക്കുടിയാറിലേക്ക് ഓരുജലം കയറിയതിനാൽ ഇളന്തിക്കര പമ്പ്ഹൗസിൽനിന്നുള്ള പമ്പിങ് നിലച്ചിട്ട് ആഴ്ചകളായതിനാൽ ശുദ്ധജലം കിട്ടാതെ ജനം ബുദ്ധിമുട്ടുകയാണ്. മുഴുവൻ വാർഡുകളിലും ടാങ്കർലോറിയിൽ വെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ദിവസേന നാലോ അഞ്ചോ വാർഡുകളിൽ മാത്രമാണ് ടാങ്കറുകൾ എത്തുന്നത്.


കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ കേടായ ഷട്ടറുകൾ നന്നാക്കാൻ 30 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കോഴിത്തുരുത്തിലെ മണൽബണ്ട് നിർമാണം മുന്നൊരുക്കങ്ങളില്ലാത്തതിനാൽ ആരംഭിക്കാനായിട്ടില്ല.

നിമിഷ രാജു, പി ഒ സുരേന്ദ്രൻ, എം എം കരുണാകരൻ, സി കെ ബിജു, സി എ സജീവ്, കെ വി ബൈജു, വി എസ് അജയകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home