മുളവുകാടിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം: സിപിഐ എം

കൊച്ചി
മുളവുകാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മുളവുകാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതിനൽകി.
എല്ലാ വാർഡിലും സമയക്രമം പാലിച്ച് കുടിവെള്ളം ലഭ്യമാക്കുക, പമ്പിങ്ങ് സമയത്തും കുടിവെള്ളം എത്താത്തയിടങ്ങളിൽ പ്രഷർ പമ്പിങ് ഉറപ്പാക്കുക, കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുക, വല്ലാർപാടത്ത് പഞ്ചായത്ത് നടത്തുന്ന പന്പിങ് കൃത്യമായ ഇടവേളയിൽ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയത്.
ഒരാഴ്ചയ്ക്കകം കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് എൻജിനിയർ ഉറപ്പ് നൽകി. സിപിഐ എം മുളവുകാട്, വല്ലാർപാടം ലോക്കൽ സെക്രട്ടറിമാരായ കെ ബി സുനിൽ, കെ കെ ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.











0 comments